ഗുജറാത്ത് വംശഹത്യ : സാക്കിയ ജാഫ്രി നൽകിയ ഹർജിയിൽ അന്തിമവാദം തുടങ്ങി
ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യാകേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ എസ്ഐടി അന്തിമറിപ്പോർട്ടിനെതിരെ കൊല്ലപ്പെട്ട സാക്കിയ ജാഫ്രി നൽകിയ ഹർജിയിൽ സുപ്രീംകോടതി അന്തിമവാദം തുടങ്ങി. വംശഹത്യയുടെ ഭാഗമായ ഗുൽബർഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലയിൽ ജീവന് നഷ്ടമായ കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ വിധവയാണ് സാക്കിയ. എസ്ഐടി റിപ്പോർട്ട് മുൻവിധികളുടെ അടിസ്ഥാനത്തിലാണെന്ന് സാക്കിയാ ജാഫ്രിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഗോധ്രാ സംഭവത്തെ തുടർന്നുണ്ടായ വലിയഗൂഢാലോചനയാണ് ഗുജറാത്ത് വംശഹത്യക്ക് കാരണമായതെന്ന ആരോപണത്തിൽ കൃത്യമായ അന്വേഷണമുണ്ടായില്ലെന്നും സിബൽ പറഞ്ഞു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വാദം കേൾക്കൽ തുടരും.
Credits National || Deshabhimani Online News https://ift.tt/3w0si2d
Comments