ദസറ ആഘോഷത്തിനിടെ കാർ പാഞ്ഞുകയറി മരണം
റായ്പുർ
ഛത്തീസ്ഗഢിലെ ജഷ്പുർ ജില്ലയിൽ ദസറ ആഘോഷത്തിനിടെ തീർഥാടകർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. വെള്ളി ഉച്ചയ്ക്ക് ദുർഗാ വിഗ്രഹം നിമജ്ജനം ചെയ്യാൻ പോകുന്നവർക്കിടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. നിറുത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞുനിർത്തി. കാറിൽ സഞ്ചരിച്ചിരുന്ന മധ്യപ്രദേശിലെ സിംഗ്രോളി സ്വദേശികളായ ബബ്ലു വിശ്വകർമ (21), ശിശുപാൽ സാഹു (26) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ കഞ്ചാവ് കടത്തുകാരാണെന്ന് പൊലീസ് പറഞ്ഞു. രോഷാകുലരായ നാട്ടുകാർ കാർ കത്തിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, തെളിവുനശിപ്പിക്കാൻ പ്രതികൾ തന്നെയാണ് കാർ കത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് മണിക്കൂറുകളോളം സംഘര്ഷാവസ്ഥ നിലനിന്നു. കഞ്ചാവ് മാഫിയയെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
Credits National || Deshabhimani Online News https://ift.tt/3p3ebYp
Comments