യുപിയിൽ ബിജെപി എംഎൽഎയും എസ്‌പിയിൽ

ലഖ്നൗ
യുപിയിൽ ബിജെപി എംഎൽഎയും ബിഎസ്പിയിൽനിന്ന് സസ്പെൻഡ് ചെയ്ത ആറ് എംഎൽഎമാരും സമാജ്വാദി പാർടിയിൽ ചേർന്നു. സീതാപുരിലെ ബിജെപി എംഎൽഎ രാകേഷ് രാതോർ, ബിഎസ്പിയിലെ അസ്ലം റെയ്നി, സുഷമ പട്ടേൽ, അസ്ലം അലി, ഹക്കിം ലാൽ ബിന്ദ്, മുജ്താപ സിദ്ദിഖി, ഹർഗോവിന്ദ് ഭാർഗവ എന്നിവരാണ് എസ്പി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ പാർടിയിൽ ചേർന്നത്.

യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത്. 2020ൽ ബിഎസ്പിയുടെ റാംജി ഗൗതമിനെ രാജ്യസഭാ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചതിനാണ് ആറ് എംഎൽഎമാരെ സസ്പെൻഡ് ചെയ്തത്.



Credits National || Deshabhimani ​Online ​News https://ift.tt/315lQv9

Comments

Archive

Contact Form

Send