കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായത്തിന് മാർഗരേഖ
ന്യൂഡൽഹി
കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പിഎം കെയേഴ്സിൽനിന്നുള്ള ധനസഹായത്തിനു വനിതാ, ശിശുക്ഷേമ മന്ത്രാലയം മാർഗരേഖ പുറപ്പെടുവിച്ചു. മാതാപിതാക്കളിൽ രണ്ടുപേരെയും നഷ്ടപ്പെടുകയോ, ശേഷിച്ചിരുന്ന രക്ഷിതാവ് മരിക്കുകയോ നിയമപരമായ രക്ഷിതാവ് കോവിഡിനിരയാവുകയോചെയ്ത കുട്ടികൾക്കാണ് സഹായം. 2020 മാർച്ച് 11നും 2021 ഡിസംബർ 31നും ഇടയിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട 18 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് അർഹത. 18വയസ്സ് മുതൽ പ്രതിമാസ സാമ്പത്തിക സഹായംനൽകും; 23 തികയുമ്പോൾ 10 ലക്ഷം രൂപയും. പോസ്റ്റ്ഓഫീസ് അക്കൗണ്ട് വഴിയാണിത്. സൗജന്യവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസത്തിനു വായ്പയും ലഭ്യമാക്കും. പലിശ പിഎം കെയേഴ്സിൽനിന്ന് വഹിക്കും.18 വയസ്സ് വരെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ പ്രതിവർഷം അഞ്ച് ലക്ഷംരൂപയുടെ ചികിത്സാ സഹായം ലഭ്യമാക്കും.
ജില്ലാ മജിസ്ട്രേട്ട് ശിശുക്ഷേമ സമിതികളുടെ പിന്തുണയോടെ കുട്ടികൾക്ക് താമസസൗകര്യമൊരുക്കണം. കുട്ടികളെ ബന്ധുക്കൾക്കൊപ്പം പാർപ്പിക്കാൻ മുൻഗണന നൽകണം. അതിനു സാധിക്കുന്നില്ലെങ്കിൽ മറ്റു സംവിധാനങ്ങൾ തേടണം.
Credits National || Deshabhimani Online News https://ift.tt/3myvzBh
Comments