വയലാർ രാമവർമ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
തിരുവനന്തപുരം
വയലാർ രാമവർമ സാംസ്കാരിക സമിതിയുടെ വയലാർ രാമവർമ സംഗീതപുരസ്കാരം ഗായകൻ ജി വേണുഗോപാലിനും സാഹിത്യപുരസ്കാരം കവി മുരുകൻ കാട്ടാക്കടയ്ക്കും സ്പീക്കർ എം ബി രാജേഷ് സമ്മാനിച്ചു. അക്ഷരശ്രീ പുരസ്കാരം എം എസ് ഫൈസൽഖാൻ ഏറ്റുവാങ്ങി.
വയലാർ രാമവർമ മാധ്യമപുരസ്കാരം ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ശ്രീകണ്ഠന് സമ്മാനിച്ചു. കണ്ണൻ നായർ (ചീഫ് റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ്), സുമേഷ് ചെമ്പഴന്തി (സീനിയർ ഫോട്ടോഗ്രാഫർ, കേരള കൗമുദി), ശിവ കൈലാസ് (റിപ്പോർട്ടർ, ജന്മഭൂമി) എന്നിവരും മാധ്യമപുരസ്കാരം ഏറ്റുവാങ്ങി. കെ പി ഹരികുമാറിനെ ആദരിച്ചു.

അനുസ്മരണസമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. വയലാറിനും അദ്ദേഹത്തിന്റെ കവിതയ്ക്കും ഒരിക്കലും മരണമില്ല. ദുരിതം അനുഭവിക്കുന്നവരുടെ വിമോചനത്തിനായാണ് ആ സർഗാത്മകത എന്നും ഉണർന്നിരുന്നതെന്നും മന്ത്രി പറഞ്ഞു. മലയാളി ജീവിതവുമായി ഇഴുകിച്ചേർന്നതാണ് വയലാറിന്റെ രചനകളെന്ന് സ്പീക്കർ പറഞ്ഞു. മാർക്സിസമാണ് അദ്ദേഹത്തിന് വെളിച്ചമായതെന്നും പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി.
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പന്ന്യൻ രവീന്ദ്രൻ, പന്തളം സുധാകരൻ, ജോർജ് ഓണക്കൂർ, മണക്കാട് രാമചന്ദ്രൻ, ആർ എസ് വിജയ്മോഹൻ, ഡോ. ശ്രീവത്സൻ നമ്പൂതിരി, വിളപ്പിൽ രാധാകൃഷ്ണൻ, ഡോ. എം ആർ തമ്പാൻ, കരമന ജയൻ, സബീർ തിരുമല, കലാമണ്ഡലം വിമല മേനോൻ, ജയശ്രീ ഗോപാലകൃഷ്ണൻ, ഗോപൻ ശാസ്തമംഗലം എന്നിവർ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2ZuNXUd
Comments