ഇനിയും വീട്ടിലിരിക്കാനാകില്ല: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം
ആദ്യദിനം കോളേജിലെത്തിയ കുട്ടികളെ കാണാൻ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു വഴുതക്കാട് വനിതാ കോളേജിൽ എത്തി. കോവിഡിനെ പേടിച്ച് ഇനിയും വീട്ടിലിരിക്കുക സ്വീകാര്യമല്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഇടപെടൽ ഉണ്ടാകും.
സമൂഹത്തിന്റെ പിന്തുണയാണ് ആവശ്യം. ഭൂരിഭാഗം കുട്ടികളും വാക്സിനെടുത്തിട്ടുണ്ട്. പാലായിലുണ്ടായ സംഭവം കുട്ടികളുടെ മാനസികാരോഗ്യക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. കോളേജുകളിൽ കൗൺസലിങ് വ്യാപകമാക്കും. ലിംഗസമത്വം ഉറപ്പാക്കാനുള്ള നടപടിയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3a3upYz
Comments