ഖുഷിനഗർ വിമാനത്താവളം ഉദ്‌ഘാടനം ഇന്ന്‌


ന്യൂഡൽഹി
ഉത്തർപ്രദേശിന്റെ കിഴക്കൻഭാഗത്തെ ഖുഷിനഗർ രാജ്യാന്തര വിമാനത്താവളം ബുധനാഴ്ച രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘടനം ചെയ്യും. കൊളംബോയിൽനിന്ന് ശ്രീലങ്കയിലെ അഞ്ചു മന്ത്രിമാരെയും നൂറിൽപ്പരം ബുദ്ധസന്യാസിമാരെയും വഹിച്ചുള്ള വിമാനമാണ് ആദ്യമായി ഇറങ്ങുക. ഗൗതമ ബുദ്ധൻ നിർവാണം പ്രാപിച്ചതെന്നു കരുതുന്ന സ്ഥലം അടങ്ങുന്ന ഖുഷിനഗർ ബുദ്ധമത തീർഥാടനകേന്ദ്രമാണ്.

മഹാപരിനിർവാണ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. ഖുഷിനഗറിലെ ബർവ ജംഗലിൽ മെഡിക്കൽ കോളേജ് ആശുപത്രി നിർമാണത്തിന് ശിലയിടും.



Credits National || Deshabhimani ​Online ​News https://ift.tt/3aRWfHJ

Comments

Archive

Contact Form

Send