ബംഗാൾ ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; ഒരാഴ്ചയ്ക്കുള്ളില് രണ്ട് എംഎല്എമാര്കൂടി രാജിവച്ചു
കൊല്ക്കത്ത > ബംഗാളില് ബിജെപിയില്നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ഒരാഴ്ചയ്ക്കുള്ളില് രണ്ട് എംഎല്എമാര്കൂടി രാജിവച്ചു. ഉത്തര ദിനാജ്പ്പുര് ജില്ലയില് നിന്നുള്ള സൗമന് റോയ്, കൃഷ്ണ കല്യാണ് എന്നിവരാണ് രാജിവച്ചത്.
സൗമന് റോയ് തൃണമൂലില് ചേര്ന്നു. കല്യാണും അതിനുള്ള നീക്കത്തിലാണ്. മേയില് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില് 77 സീറ്റ് നേടിയ ബിജെപിയുടെ അംഗസംഖ്യ 70 ആയി ചുരുങ്ങി. അഞ്ചുപേര് കൂറുമാറി തൃണമൂലില് ചേർന്നു. ഉത്തര ബംഗാളില് നിന്നുള്ള എംപിമാരായ നിതീഷ് പ്രമാണിക്ക്, ജഗന്നാഥ സര്ക്കാര് എന്നിവര് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ബിജെപിക്ക് ഭരണം കിട്ടാത്തതിനെ തുടര്ന്ന് നിയമസഭാംഗത്വം രാജിവച്ചു.
കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമായ ബാബുള് സുപ്രിയോ ബിജെപിവിട്ട് തൃണമൂലിലെത്തി. ബിജെപി എംഎല്എമാരില് 33 പേർ മുന് തൃണമൂലുകാരാണ്
Credits National || Deshabhimani Online News https://ift.tt/3FhoIVl
Comments