അരുണാചലിൽ ചൈനയുടെ കടന്നുകയറ്റം തടഞ്ഞു
ന്യൂഡൽഹി
അരുണാചൽപ്രദേശിൽ യഥാർഥ നിയന്ത്രണരേഖ(എൽഒസി) മറികടക്കാൻ കഴിഞ്ഞയാഴ്ച ചൈന നടത്തിയ ശ്രമം ഇന്ത്യൻ സൈനികർ തടഞ്ഞുവെന്ന് റിപ്പോർട്ട്.
മണിക്കൂറുകൾ നീണ്ട സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്ക് അപായമില്ല. മുമ്പും ഇവിടെ അതിർത്തിലംഘനത്തിന് ചൈന ശ്രമിച്ചിട്ടുണ്ട്.
ആഗസ്ത് 30ന് ഉത്തരാഖണ്ഡ് ബരാഹോട്ടി മേഖലയിൽ ഇന്ത്യൻ അതിർത്തിയിൽ കടന്ന നൂറോളം ചൈനീസ് സൈനികരെ ഇന്തോ–-തിബറ്റൻ അതിർത്തിരക്ഷാ സേന തടഞ്ഞു.
കഴിഞ്ഞ വർഷം കിഴക്കൻ ലഡാക്കിൽ അതിർത്തി ലംഘിച്ച ചൈനീസ് സൈനികരുമായി ഉണ്ടായ സംഘട്ടനത്തിനുശേഷം എൽഒസിയിൽ ഉടനീളം ഇന്ത്യൻ സൈനികർ ജാഗ്രത പാലിക്കുകയാണ്.
Credits National || Deshabhimani Online News https://ift.tt/3DrKi7N
Comments