ഹരിയാനയിലും ബിജെപി എംപി കാറിടിച്ച് കയറ്റി ; കർഷകന് പരിക്ക്
ന്യൂഡൽഹി
യുപി ലഖിംപുർ ഖേരിയിലെ കർഷക വേട്ടയ്ക്കുപിന്നാലെ ഹരിയാനയിലെ അംബാലയിൽ കർഷകപ്രകടനത്തിലേക്ക് ബിജെപി എംപി വാഹനം ഓടിച്ചുകയറ്റി. വാഹനം കയറി പരിക്കേറ്റ കർഷകൻ ഭവൻപ്രീത് സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപിയുടെ കുരുക്ഷേത്ര എംപി നയബ് സൈനി, ഹരിയാനമന്ത്രി സന്ദീപ് സിങ് എന്നിവരുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് കരിങ്കൊടി പ്രകടനം നടത്തുന്നവർക്കിടയിലേക്കാണ് എംപിയുടെ വാഹനം കയറ്റിയത്.
Credits National || Deshabhimani Online News https://ift.tt/3Apf27A
Comments