ബിജെപി നേതൃമാറ്റം ആഗ്രഹപ്രകടനമല്ല ; ആവശ്യം പാർടിക്ക്‌ വേണ്ടി: പി പി മുകുന്ദൻ


കോഴിക്കോട്
നേതൃമാറ്റം വേണമെന്ന അഭിപ്രായം തന്റെ ആഗ്രഹപ്രകടനമല്ല, ആദർശത്തിന്റെ ഭാഗമാണെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. സ്ഥാനത്തുനിന്ന് മാറരുതെന്ന് ചിലർക്ക് ആഗ്രഹമുണ്ടാകാം. എന്നാൽ സ്ഥാനം പ്രസ്ഥാനത്തിനുവേണ്ടിയാണ്. ഇത് തിരിച്ചറിയാനാകണം. പാർടിയുടെയും പ്രവർത്തകരുടെയും വികാരം മനസ്സിലാക്കാനാവുക എന്നതാണ് നേതൃഗുണമെന്നും മുകുന്ദൻ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തിൽ മാറ്റം വേണമെന്ന തന്റെ അഭിപ്രായം ആഗ്രഹം മാത്രമാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മുകുന്ദൻ.

ഇപ്പോഴത്തെ നില തുടർന്നാൽ നിയമസഭയിൽ കിട്ടിയതിലും കാഠിന്യമേറിയ അനുഭവമാകും ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാവുക. നേതൃത്വം എങ്ങനെ മാറണമെന്നതിന് എൽ കെ അദ്വാനി കാട്ടിത്തന്ന മാതൃകയുണ്ട്. ഇതൊക്കെ ആഗ്രഹത്തിന്റെ പ്രശ്നമായി കാണുന്നത് ഈ മാതൃകകൾ മനസ്സിലാക്കാതെയാണ്. കേരളത്തിൽ ബിജെപിയുടെ പ്രസക്തി നഷ്ടമാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഉത്തരേന്ത്യയല്ല കേരളം. ഇത് ശ്രദ്ധിച്ചാൽ നല്ലത്–- മുകുന്ദൻ ‘ദേശാഭിമാനി’യോട് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2YncMAF

Comments

Archive

Contact Form

Send