ഇലക്ടറൽ ബോണ്ട് വിൽപ്പന വീണ്ടും തുടങ്ങി
ന്യൂഡൽഹി
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ചമുതൽ ഇലക്ടറൽ ബോണ്ടുകളുടെ വിൽപ്പന ആരംഭിച്ച് ധനമന്ത്രാലയം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 29 നിർദിഷ്ട ശാഖയിൽ 1000, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിവയുടെ ഗുണിതങ്ങളായി ഒക്ടോബർ 10 വരെ ബോണ്ട് സ്വീകരിക്കും. ബോണ്ടുവഴി ശതകോടികളാണ് ബിജെപി സമാഹരിക്കുന്നത്.
ബോണ്ട് നടപടിയുടെ സുതാര്യതയെ ചോദ്യംചെയ്ത് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിവിധ പാർടികൾ കോടതിയെ സമീപിച്ചിരിക്കെയാണ് നടപടി. ഇലക്ടറൽ ബോണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
Credits National || Deshabhimani Online News https://ift.tt/3A281cX
Comments