സിപിഐ എം ലോക്കൽ സമ്മേളനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം


തിരുവനന്തപുരം
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന് മുന്നോടിയായ ലോക്കൽ സമ്മേളനങ്ങൾക്ക് ശനിയാഴ്ച തുടക്കം. പാർടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂർ ജില്ലയിലെ 18 ഏരിയയിലുള്ള 225 ലോക്കലിൽ 30 എണ്ണത്തിൽ സമ്മേളനം ശനിയാഴ്ച രാവിലെ ആരംഭിക്കും. കണ്ണൂരിലെ ലോക്കൽ സമ്മേളനങ്ങൾ മുപ്പത്തൊന്നിനകം പൂർത്തീകരിക്കും. മറ്റു ജില്ലകളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. സിപിഐ എം സംസ്ഥാന സമ്മേളനം മാർച്ച് ആദ്യവാരം എറണാകുളത്തും പാർടി കോൺഗ്രസ് ഏപ്രിലിൽ കണ്ണൂരിലും നടക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Wv9cUk

Comments

Archive

Contact Form

Send