‘ജനങ്ങളുടെ താൽപര്യം സംരക്ഷിക്കും’ മുല്ലപ്പെരിയാർ പ്രശ്നത്തിൽ മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ കത്ത്
തിരുവനന്തപുരം > മുല്ലപ്പെരിയാർ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കത്തയച്ചു. ഇരുസംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കും. ഡാമിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
Wrote to @CMOKerala Thiru @vijayanpinarayi expressing concern over the recent floods and extending TN's help by all possible means.
With reference to MullaiPeriyar Dam, I've assured him that TN govt will ensure that interests of both states and our people are well safeguarded. pic.twitter.com/2JoTUWmxx7
കേരളവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഡാമുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കേരളത്തെ അറിയിക്കുവാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേരളം ആവശ്യപ്പെട്ടതു പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നുണ്ട്. ബുധനാഴ്ച രാവിലെ മുതൽ അത് 2300 ക്യുസെക്സ് ആക്കി ഉയർത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ സ്റ്റാലിൻ പറയുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3ElAKf9
Comments