ഗുരുവായൂർ സത്യഗ്രഹം നവതി ആഘോഷം ഇന്നുമുതൽ


ഗുരുവായൂർ
ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ നവതി ആഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. നഗരസഭ, സിപിഐ എം, ഡിവൈഎഫ്ഐ, ബാലസംഘം, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക. ഗുരുവായൂർ ദേവസ്വം ഒരു വർഷം നീളുന്ന പരിപാടി സംഘടിപ്പികും.

ദേവസ്വം നടത്തുന്ന സാംസ്കാരിക പരിപാടി തിങ്കൾ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. രാവിലെ 8.30ന് പുഷ്പാർച്ചന നടക്കും. സിപിഐ എം ചാവക്കാട് ഏരിയ കമ്മിറ്റി സത്യഗ്രഹ സ്മൃതി സംഗമം വൈകിട്ട് നാലിന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ പങ്കെടുക്കും. നഗരസഭയുടെ ആഘോഷങ്ങൾ തിങ്കൾ രാവിലെ 10ന് മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3BwxsE0

Comments

Archive

Contact Form

Send