അമരീന്ദർ ഇന്ന് പുതിയ പാർടി പ്രഖ്യാപിച്ചേക്കും
ന്യൂഡൽഹി
പഞ്ചാബിൽ കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ബുധനാഴ്ച പുതിയ പാർടി പ്രഖ്യാപിച്ചേക്കും. ചണ്ഡീഗഢിൽ ബുധന് പകൽ 11ന് അമരീന്ദർ വാർത്താസമ്മേളനം വിളിച്ചു.
പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിലാകും പുതിയ പാർടി. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ അമരീന്ദറിന്റെ പാർടി രൂപീകരണം കോൺഗ്രസിന് ക്ഷീണമാകും.
പാക് മാധ്യമപ്രവർത്തക അരൂസ അലവുമായി അമരീന്ദറിനുള്ള സൗഹൃദം ഉയർത്തി പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം. അരൂസ ഐഎസ്ഐ ഏജന്റാണെന്ന് കോൺഗ്രസ് ആക്ഷേപിക്കുന്നു. ഇതേക്കുറിച്ച് പഞ്ചാബ് സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചു.
Credits National || Deshabhimani Online News https://ift.tt/3baQm8M
Comments