ശബരിമല: ഇന്നുമുതല്‍ സ്‌പോട്ട് ബുക്കിങ് ; 10 ഇടത്താവളങ്ങളിൽ സൗകര്യം


ശബരിമല
വ്യാഴം മുതൽ സ്പോട്ട് ബുക്കിങ് ആരംഭിക്കും. ഇതിനായി 10 ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തി. വെർച്വൽ ക്യൂ വഴിബുക്ക് ചെയ്യാത്തവർക്കായാണ് സൗകര്യം. എരുമേലി, നിലയ്ക്കൽ, കുമളി കേന്ദ്രങ്ങൾക്കുപുറമെ തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ധർമശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും ബുക്കിങ് ഉണ്ട്.

ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ ബുക്കിങ്ങിന് ഉപയോഗിക്കാം. രണ്ട് ഡോസ് വാക്സിൽ സർട്ടിഫിക്കറ്റോ 72 മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധം. പുതിയ നടപടി സർക്കാർ കോടതിയെ അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3cnI9P6

Comments

Archive

Contact Form

Send