പെയ്തൊഴിയാതെ തമിഴകം ; മഴക്കെടുതിയില്‍ മരണം 12


ചെന്നൈ
കനത്ത മഴ തുടരുന്ന തമിഴ്നാട്ടില് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്ന്ന് കനത്തജാ​​ഗ്രത. ചെന്നൈക്കു പുറമെ ഏഴ് ജില്ലയിൽ വ്യാഴാഴ്ച ചുവപ്പ് ജാ​ഗ്രതാമുന്നറിയിപ്പ് നല്കി. നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിലായതോടെ മഴക്കെടുതിയില് മരണം 12 ആയി. ഏഴ് വിമാനം റദ്ദാക്കി. സംസ്ഥാനത്തെ പ്രധാനപ്പെട്ട 90 ജലസംഭരണികളിൽ 53ഉം 76 ശതമാനത്തിലധികം നിറഞ്ഞു. 2015ലേതു പോലെ വൻപ്രളയം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.

ഒക്ടോബർ ഒന്നുമുതൽ 50 ശതമാനം അധിക മഴ പെയ്തു. തമിഴ്നാട്ടിലും പുതുച്ചേരിയിലും 38 സെന്റീമീറ്റർ രേഖപ്പെടുത്തി. വടക്കുകിഴക്കൻ മൺസൂണിൽ സാധാരണ ആകെ ലഭിക്കുന്നത് 25 സെന്റീമീറ്റർ മഴയാണ്. കടലോര ജില്ലകൾ ദുരിതത്തിലാണ്. തെക്കൻ തമിഴ്നാട്ടിൽ കനത്ത നാശത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ചെന്നൈയിൽ നൂറോളം സ്ഥലത്ത് സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ സഹായം എത്തിച്ചു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ എല്ലാ പാർടി പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ ആഹ്വാനം ചെയ്തു.



Credits National || Deshabhimani ​Online ​News https://ift.tt/3D74OLc

Comments

Archive

Contact Form

Send