ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഫെസ്‌റ്റിവൽ ജനുവരി 12ന്‌ 
തുടങ്ങും


തിരുവനന്തപുരം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ 10ന് ’22 ജനുവരി 12ന് തുടക്കമാകും. 12ന് സ്കൂളുകളിലും 19ന് ഉപജില്ലകളിലും 29ന് ജില്ലകളിലും മത്സരം നടക്കും. ഫെബ്രവരി 19നാണ് സംസ്ഥാന ഫൈനൽ. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം നടത്തിയില്ല.
സ്കൂളുകൾക്ക് ഡിസംബർ 15 മുതൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. ഉപജില്ലാ മത്സരം ഓൺലൈനായും സ്കൂൾ, ജില്ലാ സംസ്ഥാന മത്സരങ്ങൾ ഓഫ്ലൈനായും നടത്തും.

കുട്ടികളിൽ കോവിഡ്കാലമുണ്ടാക്കിയ മ്ലാനത മാറ്റാനും അവരിൽ ഊർജവും ഉന്മേഷവും പകരാനും അക്ഷരമുറ്റംക്വിസ് സഹായിക്കുമെന്ന് ക്വിസിന്റെ ഗുഡ്വിൽ അംബാസഡർ കൂടിയായ മോഹൻലാൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3EazZ98

Comments

Archive

Contact Form

Send