1991 ബ്രാഞ്ചിന് വനിതാ സെക്രട്ടറിമാർ
തിരുവനന്തപുരം
സിപിഐ എമ്മിന്റെ അടിസ്ഥാന ഘടകമായ ബ്രാഞ്ചിന്റെ സാരഥ്യത്തിലേക്ക് വനിതകളുടെ മുന്നേറ്റം. ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ 1991 വനിതകളാണ് ബ്രാഞ്ചുകളുടെ സെക്രട്ടറിമാരായത്. സംസ്ഥാന ചരിത്രത്തിൽ ഇത്രയും വനിതകൾ ഇതാദ്യമാണ്. കോഴിക്കോട്ടാണ് കൂടുതൽ– -356. മറ്റു ജില്ലകളിൽ കാസർകോട്–- 123, കണ്ണൂർ–- 165, വയനാട്– -45, മലപ്പുറം–- 72, പാലക്കാട്– -141, തൃശൂർ–- 138, എറണാകുളം–-109, ഇടുക്കി–-101, കോട്ടയം–- 62, ആലപ്പുഴ– -211, പത്തനംതിട്ട– -122, കൊല്ലം– -197, തിരുവനന്തപുരം– -149 പേരുമുണ്ട്.
സിപിഐ എമ്മിന് സംസ്ഥാനത്ത് 35,179 ബ്രാഞ്ചാണുള്ളത്. ബ്രാഞ്ചു സമ്മേളനങ്ങൾ പൂർത്തിയാക്കി ലോക്കൽ, ഏരിയ സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാന സമ്മേളനം 2022 മാർച്ച് ഒന്നുമുതൽ നാലുവരെ എറണാകുളത്ത് നടക്കും. പാർടി കോൺഗ്രസിന് കണ്ണൂരാണ് വേദിയാവുക.
Credits Kerala || Deshabhimani Online News https://ift.tt/3F1Iun6
Comments