മതംമാറ്റമെന്ന്‌ ആരോപിച്ച്‌ 200 പേരെ പൂട്ടിയിട്ട് ശ്രീരാമസേന

ബെൽഗാവി > കർണാടകത്തിലെ ബെൽഗാവിയിൽ കൂട്ട മതംമാറ്റം നടക്കുന്നെന്ന് ആരോപിച്ച് ഏകദേശം 200 പേരെ ഹിന്ദുത്വ തീവ്രവാദികൾ പൂട്ടിയിട്ടു. സ്വകാര്യ കെട്ടിടത്തിൽ പ്രാർഥന നടക്കുന്നതിനിടെയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ശ്രീരാമ സേന പ്രവർത്തകർ മണിക്കൂറുകളോളം പൂട്ടിയിട്ടത്. പൊലീസ് എത്തി ഇവരെ രക്ഷപ്പെടുത്തി.

എന്നാല് പുരോഹിതനെതിരെ കേസെടുത്തതായി ബെൽഗാവി പൊലീസ് കമീഷണർ കെ ത്യാഗരാജൻ പറഞ്ഞു. എഫ്ഐആറിലുള്ള കൂടുതൽ വിവരം പുറത്തുവന്നിട്ടില്ല.
ശ്രീരാമ സേന പ്രവർത്തകർക്കെതിരെ നടപടി എടുത്തിട്ടില്ല.കൂട്ടപ്രാർഥനയുടെ പേരിൽ മതംമാറ്റം നടക്കുന്നുവെന്നാണ് ആരോപണം. എന്നാൽ, ഞായറാഴ്ചകളിലുള്ള പതിവ് പ്രാർഥനയാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രാർഥനയിൽ ആരെയും നിർബന്ധിച്ച് പങ്കെടുപ്പിക്കാറില്ലെന്ന് പുരോഹിതനായ ലെമ ചെറിയാൻ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/3D0VmJi

Comments

Archive

Contact Form

Send