അഴിമതിമുക്ത പൊലീസ് കേരളത്തിൽ ; സ്‌മാർട്ട്’ പൊലീസിങ്‌ 2021 സർവേ


ന്യൂഡൽഹി
രാജ്യത്ത് സത്യസന്ധവും അഴിമതിമുക്തവുമായ പൊലീസ് സേന കേരളത്തിൽ. ഇന്ത്യ പൊലീസ് ഫൗണ്ടേഷൻ നടത്തിയ ‘സ്മാർട്ട്’ പൊലീസിങ് 2021 സർവേയിലാണ് അഴിമതിമുക്ത പൊലീസ് സേനയായി കേരള പൊലീസ് തെരഞ്ഞെടുക്കപ്പെട്ടത്. അഴിമതിയിൽ മുന്നിലുള്ള പൊലീസ് സേനകൾ ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലേതാണ്.

അഴിമതിരഹിത പ്രവർത്തനം അടക്കം വിവിധ ഘടകങ്ങൾ ഉൾക്കൊള്ളിച്ചുള്ള സ്മാർട്ട് പൊലീസിങ് സൂചികയിൽ നാലാമതെത്താനും കേരള പൊലീസിനായി. പൊതുജന വിശ്വാസത്തിലും കൃത്യനിർവഹണത്തിലും മൂന്നാമതും നിഷ്പക്ഷത, സഹായമനസ്കത, അച്ചടക്കം–- നല്ല പെരുമാറ്റം, മനുഷ്യത്വപരമായ ഇടപെടൽ എന്നീ സൂചികകളിൽ നാലാമതുമാണ് കേരള പൊലീസ്. പ്രതികരണശേഷിയിലും സമീപിക്കാനുള്ള എളുപ്പത്തിലും അഞ്ചാമതും സാങ്കേതികസംവിധാനങ്ങളിൽ ഏഴാമതുമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3Dy2cGr

Comments

Archive

Contact Form

Send