ഇടുക്കിയിൽ നേരിയ വർധന; 2400.44 അടി
ഇടുക്കി
മഴ തുടരുന്നതിനാൽ ഇടുക്കി സംഭരണിയിൽ നേരിയ വർധന. നിലവിൽ 2400.44 അടിയാണ് ജലനിരപ്പ്. ബുധൻ 21.4 മില്ലീമീറ്റർ മഴ ലഭിച്ചു. ശേഷിയുടെ 96.70 ശതമാനമായി. കഴിഞ്ഞവർഷം ഇതേ ദിവസം 88.84 ശതമാനമായിരുന്നു.
മുല്ലപ്പെരിയാറിൽ ഒരു സ്പിൽവേ ഷട്ടർ തുറന്നിട്ടുണ്ട്. ചൊവ്വാഴ്ച ഏഴ് ഷട്ടർ തുറന്നിരുന്നു. 50 ലക്ഷം ഘനമീറ്റർ വെള്ളം മാത്രമാണ് ഇടുക്കിയിലേക്ക് എത്തിയത്. മൂലമറ്റത്തെ വൈദ്യുതോൽപാദനം 161.07 ലക്ഷം യൂണിറ്റാണ്.
Credits Kerala || Deshabhimani Online News https://ift.tt/30YXumH
Comments