തോൽവിയിൽ നടപടിക്ക്‌ 27ന്‌ ലീഗ്‌ പ്രവർത്തകസമിതി

കോഴിക്കോട് > തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകളിലെ തോൽവിയുമായി ബന്ധപ്പെട്ട് നടപടിക്ക് മുസ്ലിംലീഗ്. തോൽവി സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം പറഞ്ഞു.
റിപ്പോർട്ട് 27ന് ചേരുന്ന സംസ്ഥാന പ്രവർത്തകസമിതി ചർച്ചചെയ്താകും ഭാവി നടപടി. 12 മണ്ഡലങ്ങളിലെ പരാജയം സംബന്ധിച്ച റിപ്പോർട്ടാണ് ശനിയാഴ്ച ലഭിച്ചത്.

ഇതിൽ അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശേരി മണ്ഡലങ്ങൾ നഷ്ടമായതിലാണ് അന്വേഷണ കമീഷനുകൾ നടപടിക്ക് ശുപാർശ ചെയ്തത്. താനൂർ, തിരുവമ്പാടി സീറ്റുകളിലെ തോൽവിയിലും സംഘടനാവീഴ്ച പരാമർശിച്ചിട്ടുണ്ട്. അതേസമയം, നേതൃത്വ –- നയപരമായ പ്രശ്നങ്ങൾ തിരിച്ചടിക്ക് കാരണമായത് റിപ്പോർട്ടുകളിലില്ല. 27ന് ചേരുന്ന പ്രവർത്തകസമിതിയിൽ ഇക്കാര്യം ചർച്ചയായേക്കും. രാവിലെ 10ന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3cA0uZk

Comments

Archive

Contact Form

Send