ഉമ്മൻചാണ്ടിയുടെ ‘4 ലക്ഷം’ അച്ചടിപ്പിശക്‌ മാത്രം ; നിർമിച്ചുനൽകിയത്‌ 3724 വീട്‌


തിരുവനന്തപുരം
ഉമ്മൻചാണ്ടി സർക്കാർ 2011–-16ൽ നാലു ലക്ഷം വീട് നൽകിയെന്ന പ്രചാരം കള്ളംതന്നെ. 3724 വീട് മാത്രമാണ് ഇക്കാലത്ത് നിർമിച്ചുനൽകിയത്. വീടില്ലാത്തവർക്ക് വീടെന്ന സ്വപ്ന പദ്ധതി ഒന്നാം പിണറായി സർക്കാർ യാഥാർഥ്യമാക്കാൻ തുടങ്ങിയതുമുതൽ യുഡിഎഫ് നേതാക്കൾ പ്രചരിപ്പിക്കുന്നതാണ് ഈ നുണ. സംസ്ഥാന ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ച സാമ്പത്തിക സർവേയിലെ അച്ചടിപ്പിശകാണ് നാലുലക്ഷം വീടെന്ന കണക്കെന്ന് മന്ത്രി എം വി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. ഇതിന്റെ പേരിലാണ് യുഡിഎഫ് അവകാശവാദം ഉന്നയിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി ഉമ്മൻചാണ്ടി സർക്കാർ നിയമസഭയിൽ രേഖപ്രകാരം നൽകിയ മറുപടിയിൽ 3724 വീട് മാത്രമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അതിനിടെ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബുധനാഴ്ച നടത്തിയ വാക്കൗട്ട് പ്രസംഗത്തിലും ‘നാലു ലക്ഷം വീട് ’ എന്ന കള്ളം ആവർത്തിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZOPhRA

Comments

Archive

Contact Form

Send