മെഡിക്കൽ പ്രവേശനം : സംസ്ഥാന റാങ്ക് പട്ടികയിൽ ഇടംനേടാൻ 41, 981 പേർ
തിരുവനന്തപുരം
സംസ്ഥാനത്ത് എംബിബിഎസ്, ബിഡിഎസ്, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടികയിൽ ഇടംനേടാൻ അപേക്ഷിച്ചത് 41,981 വിദ്യാർഥികൾ. അഖിലേന്ത്യ പരീക്ഷയായ നീറ്റ് യുജി എഴുതിയവർ സംസ്ഥാനത്ത് പ്രവേശനം നേടേണ്ടതിന് നീറ്റ് സ്കോർ അപ്ലോഡ് ചെയ്യേണ്ട സമയം ചൊവ്വാഴ്ച അവസാനിച്ചപ്പോഴുള്ള കണക്കാണ് ഇത്. സർക്കാർ രണ്ടു ദിവസം അധികം നൽകിയപ്പോൾ 3500 പേർ അധികമായെത്തി. സ്കോർ പരിഗണിച്ചുള്ള റാങ്ക് പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. അതേസമയം, മെഡിക്കൽ പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിക്കൽ വൈകും. നീറ്റ് പിജി പ്രവേശനത്തിൽ ഇഡബ്ല്യുഎസ് സംവരണത്തിൽ സുപ്രീംകോടതിയിലുള്ള കേസ് ആറിനാണ് പരിഗണിക്കുക.
Credits Kerala || Deshabhimani Online News https://ift.tt/3xGdIgM
Comments