സംസ്ഥാനത്ത്‌ കോവിഡ്‌ രോഗബാധിതർ 50 ലക്ഷം പിന്നിട്ടു


തിരുവനന്തപുരം
സംസ്ഥാനത്ത് വെള്ളിയാഴ്ച 6580 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 50 ലക്ഷം പിന്നിട്ടു. ഇതുവരെ സംസ്ഥാനത്ത് 50,01,835 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7085 പേർ രോഗമുക്തരായതോടെ നിലവിലെ രോഗികൾ 73,733. ഇതിൽ 7.3 ശതമാനംമാത്രമാണ് ആശുപത്രിയിലുള്ളത്.

62,219 സാമ്പിൾ പരിശോധിച്ചു. വെള്ളിയാഴ്ച സ്ഥിരീകരിച്ച 46 മരണവും കേന്ദ്രസർക്കാർ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയതിൽ 111ഉം മതിയായ രേഖകളില്ലാത്തതിനാൽ സ്ഥിരീകരിക്കാതിരുന്ന 157 മരണവും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി.

ഇതോടെ ആകെ കോവിഡ് മരണം 33,048. രോഗീജനസംഖ്യാ വാരാനുപാതം 39 തദ്ദേശ പ്രദേശത്തെ 46 വാർഡിൽ 10നു മുകളിലാണ്. വ്യാഴാഴ്ച 7545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 5936 പേർ രോഗമുക്തരായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nZqItH

Comments

Archive

Contact Form

Send