കേരളത്തിന്‌ 65 ; ആഘോഷിച്ച്‌ മലയാളികൾ


തിരുവനന്തപുരം
കോവിഡ് മഹാമാരിക്കും മഴ ആശങ്കയ്ക്കുമിടെ 65–-ാം ജന്മദിനം ആഘോഷിച്ച് ഐക്യകേരളം. കോവിഡ് കാലത്തെ രണ്ടാം തവണയാണ് മലയാളികൾ കേരളപ്പിറവി ആഘോഷിച്ചത്. സംസ്ഥാനത്തൊട്ടാകെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വിവിധ സംഘടനകളും കേരളപ്പിറവി ആഘോഷങ്ങൾ സംഘടിപ്പിച്ചു.

ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സമൂഹമാധ്യമങ്ങൾ വഴി എല്ലാ മലയാളികൾക്കും ആശംസ നേർന്നു. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ ആരംഭിച്ച പുസ്തക പ്രദർശനം സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനംചെയ്തു. ചടങ്ങിൽ സ്പീക്കർ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാള ഭാഷയുടെ വികാസ പരിണാമത്തെക്കുറിച്ചുള്ള പുസ്തകങ്ങളും അമൂല്യരേഖകളും മലയാള സാഹിത്യത്തിലെ നാടകങ്ങളും പഠനങ്ങളും സാമാജികരുടെ പുസ്തകങ്ങളും കൂടാതെ സ്വാതന്ത്ര്യസമര ചരിത്ര പുസ്തകങ്ങളും പത്രക്കട്ടിങ്ങുകളും മറ്റുമടങ്ങുന്നതാണ് പ്രദർശനം.
സാംസ്കാരികവകുപ്പിന്റെ സമം പരിപാടിയുടെ ഭാഗമായി നിയമസഭയിലും ലോക്സഭയിലും അംഗങ്ങളായ വനിതകളെ ആദരിച്ചു.

ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃഭാഷാ സമരവാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം പബ്ലിക് ലൈബ്രറി കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രാചീന ലിപികളുടെ ചിത്രപ്രദർശനവും അദ്ദേഹം ഉദ്ഘാടനംചെയ്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nQoAEq

Comments

Archive

Contact Form

Send