ദേശീയപാത 66 ആറുവരി : 16 റീച്ചിൽ കരാറായി :-- മുഖ്യമന്ത്രി
തിരുവനന്തപുരം
ദേശീയപാത- 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വേഗംനേടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പനവേൽ-–-കന്യാകുമാരി ദേശീയപാത-യിലെ 20 റീച്ചിൽ 16 എണ്ണത്തിലും ദേശീയപാത അതോറിറ്റി കരാർ ഉറപ്പിച്ചു. കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ 600 കിലോമീറ്ററോളം റോഡാണ് ആറ് വരിയാകുക.
ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് നൽകുന്നത്. 2013 ലെ ഭൂമിയേറ്റെടുക്കൽ ചട്ടപ്രകാരം രണ്ടിരട്ടി തുക വരുന്ന മികച്ച നഷ്ടപരിഹാരമാണ് ഭൂവുടമകൾക്ക് നൽകുന്നത്. നഷ്ടപരിഹാര വിതരണം ആറുമാസത്തിനകം പൂർത്തിയാക്കും. ദേശീയപാത- 66 ആറു വരിയാകുന്നതോടെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവുമാകുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3npDGBN
Comments