8 വർഷത്തിൽ 7.6 കോടി ദരിദ്രർ ; "കണ്ടെത്തൽ കേന്ദ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ'
ന്യൂഡൽഹി
എട്ട് വർഷത്തിനുള്ളിൽ രാജ്യത്തെ ദരിദ്രരുടെ എണ്ണം 7.6 കോടി വർധിച്ചെന്ന് കണ്ടെത്തിയത് കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിലെ ദേശീയ സാമ്പിൾ സർവേ ഓഫീസ്(എൻഎസ്എസ്ഒ) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് ഗവേഷകൻ ഡോ. സന്തോഷ് മെഹ്റോത്ര പറഞ്ഞു. ജർമനിയിലെ ബോൺ ആസ്ഥാനമായ ഐഇസഡ്എ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ഇക്കണോമിക്സിലെ ഗവേഷകനായ സന്തോഷും പഞ്ചാബ് കേന്ദ്ര സർവകലാശാലയിലെ ഡോ. ജാജതി പരീദയും ചേർന്നാണ് പഠനം നടത്തിയത്. സാമ്പിൾ സർവേ ഓഫീസിന്റെ തൊഴിൽ സർവേയിലെ ഉപഭോക്തൃ ചെലവഴിക്കലുമായി ബന്ധപ്പെട്ട വിവരമാണ് പഠനത്തിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3kePe96
Comments