ഷമിയെ പിന്തുണച്ചു ; കോഹ്‌ലിയുടെ 9 മാസമായ മകള്‍ക്ക് ബലാത്സംഗ ഭീഷണി
ന്യൂഡൽഹി
സഹതാരം മുഹമ്മദ് ഷമിയെ മതത്തിന്റെ പേരിൽ ആക്രമിക്കുന്നതിനെ അപലപിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകള്ക്ക് ബലാത്സംഗ ഭീഷണി. കോഹ്ലിയുടെയും ഭാര്യയും നടിയുമായ അനുഷ്കയുടെയും ട്വിറ്റർ അക്കൗണ്ടുകളിലാണ് തീവ്രഹിന്ദുത്വ ആശയവാദികളുടെ ഭീഷണി. ഡൽഹി വനിതാ കമീഷൻ (ഡിസിഡബ്ല്യു) സ്വമേധയാ കേസെടുത്തു.
ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ 18–--ാം ഓവറില് ഷമി 17 റണ്സ് വഴങ്ങി. പിന്നാലെ സൈബർ ആക്രമണമുണ്ടായി. മതത്തിന്റെ പേരിൽ ഒരാളെ ആക്രമിക്കുന്നത് ദയനീയമാണെന്ന് കോഹ്ലി പ്രതികരിച്ചു. ഇതാണ് തീവ്രഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്.
Credits National || Deshabhimani Online News https://ift.tt/3bybvdd
Comments