സർക്കാർ ജോലിയ്‌ക്കായി വ്യാജ ജാതി സർട്ടിഫിക്കറ്റ്‌; സമീർ വാംഖഡേയ്ക്കെതിരെ ദളിത്‌ സംഘടനകൾ

മൂബൈ > നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുബൈ സോണൽ ഡയറക്ടർ സമീർ വാംഖഡേയ്ക്കെതിരെ വ്യാജ ജാതി സർട്ടിഫിക്കറ്റ് പരാതിയുമായി ദളിത് സംഘടനകൾ. സ്വാഭിമാനി റിപ്പബ്ലിക്കൻ പാർട്ടി, ഭീം ആർമി എന്നീ സംഘടനകളാണ് വാംഖഡേയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

സർക്കാർ ജോലി ലഭിക്കുന്നതിന് എസ് സി വിഭാഗത്തിൽ പെടുന്നയാളാണെന്ന് കാണിക്കുന്ന വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചു എന്നാണ് ഇവരുടെ ആരോപണം. ദിവസങ്ങൾക്ക് മുമ്പ് മുൻ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കും സമാന ആരോപണം ഉന്നയിച്ചിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3mOl5iK

Comments

Archive

Contact Form

Send