ഇന്ധനക്കൊള്ള : സിപിഐ എം പ്രതിഷേധം നാളെ
തിരുവനന്തപുരം
ഇന്ധനക്കൊള്ളയ്ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്ച ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. വിലവർധന ജനങ്ങളുടെ നട്ടെല്ല് ഒടിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണ് കേന്ദ്ര സർക്കാർ.
രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെയാണ് സമരം. ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പ്രകടനമായി പ്രവർത്തകർ ഏരിയ കേന്ദ്രത്തിൽ എത്തും. ജനപ്രതിനിധികളും പാർടി നേതാക്കളും സമരത്തെ അഭിവാദ്യം ചെയ്യും.
കേരളത്തിലെ ജനജീവിതത്തെയാണ് വിലവർധന കൂടുതൽ ബാധിക്കുക. പ്രതിഷേധം വിജയിപ്പിക്കാൻ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്നും വിജയരാഘവൻ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3DEKYrb
Comments