മരംമുറി അനുമതി : കുറ്റക്കാർക്കെതിരെ കർശന നടപടിവേണം: കാനം രാജേന്ദ്രൻ


അമ്പലപ്പുഴ
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിവേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.​ മുല്ലപ്പെരിയാർ വിഷയത്തിൽ ഉദ്യോഗസ്ഥർ തീരുമാനം എടുക്കുന്നത്​ ശരിയല്ല. സർക്കാരിന്റെ രാഷ്​ട്രീയ നിലപാടാണ് വേണ്ടത്​. കേരളം ഇന്ധന നികുതി കുറയ്ക്കേണ്ട കാര്യമില്ല. കൂട്ടിയവരാണ്​ കുറയ്ക്കേണ്ടത്. ആറുവർഷമായി ഇവിടെ ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തേക്കാൾ ഒരുശതമാനം നികുതി എൽഡിഎഫ് സർക്കാർ കുറച്ചിട്ടുണ്ടെന്നും- കാനം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qgv56y

Comments

Archive

Contact Form

Send