സുധീറിനെതിരെ കർശന നടപടി ആവശ്യപ്പെടും: പി സതീദേവി


കോഴിക്കോട്
നിയമ വിദ്യാർഥിയോട് മോശമായി പെരുമാറിയ ആലുവ പൊലീസ് ഇൻസ്പെക്ടർ സി എൽ സുധീറിനെതിരെ കർശന നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഇതു സംബന്ധിച്ച് ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടി. അത് ലഭിച്ച ശേഷം തുടർ നടപടിയെടുക്കും. ഉത്ര കേസിൽ വീഴ്ച വരുത്തിയെന്നതടക്കം സി എൽ സുധീറിനെതിരെ നേരത്തെയും പരാതിയുണ്ട്. സ്ത്രീവിരുദ്ധരായ ഒരു വിഭാഗം പൊലീസുകാരുണ്ട്. കർശന നടപടിയാണ് അത്തരക്കാർക്കെതിരെ വേണ്ടത്. ദത്ത് വിഷയത്തിൽ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് കിട്ടണം. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3HQWe6d

Comments

Archive

Contact Form

Send