ചർച്ചയില്ല, ഒളിച്ചോടി
ന്യൂഡൽഹി
കർഷകരുടെ ഐതിഹാസിക പ്രക്ഷോഭത്തിന് വഴിവച്ച മൂന്നു കാർഷികനിയമവും പിൻവലിക്കുന്ന ബിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാതെ സർക്കാർ പാസാക്കി. ജനാധിപത്യവിരുദ്ധമായി നിയമങ്ങൾ പാസാക്കിയതിൽ വിചാരണ ചെയ്യപ്പെടുന്നതും മിനിമം താങ്ങുവില ആവശ്യം സഭയിൽ ഉയരുന്നത് ഒഴിവാക്കാനുമാണ് ചര്‍ച്ചക്ക് തയാറാകാതെ കേന്ദ്രം ഒളിച്ചോടിയത്. കർഷകസംഘടനകളുമായി ചർച്ച നടത്തണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല.

ലോക്സഭയിൽ നാലു മിനിറ്റിലാണ് ബിൽ പാസാക്കിയെടുത്തത്. 12.06ന് മേശപ്പുറത്ത് വച്ച ബില്ലിന്മേൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതിനിടെ ബിൽ പാസായെന്ന് 12.10ന് ചെയർ പ്രഖ്യാപിച്ചു. രാജ്യസഭയിൽ പകൽ രണ്ടിനാണ് പിൻവലിക്കൽ ബിൽ കൃഷിമന്ത്രി അവതരിപ്പിച്ചത്. ബില്ലിനെ സ്വാഗതം ചെയ്യുന്നെന്നും എന്നാൽ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് സർക്കാർ ഇപ്പോൾ കാർഷികനിയമങ്ങൾ പിൻവലിക്കുന്നതെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഏകദേശം 700 കർഷകർക്ക് ജീവൻ ബലിനൽകേണ്ടിവന്നെന്നും ഖാർഗെ പറഞ്ഞതോടെ ഭരണപക്ഷത്തുനിന്ന് ഇടപെടലുണ്ടായി. ബഹളത്തിനിടെ കൃഷിമന്ത്രി അവതരണം പൂർത്തീകരിച്ച് ബിൽ പാസാക്കി.
Credits National || Deshabhimani Online News https://ift.tt/3E8QCCe
Comments