നിയമപോരാട്ടത്തിന് ഡോ. കഫീൽഖാൻ


ന്യൂഡൽഹി
ബാബാരാഘവദാസ് മെഡിക്കൽകോളേജിൽനിന്ന് തന്നെ പുറത്താക്കിയ യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് ഡോ. കഫീൽഖാൻ. തനിക്ക് എതിരായ ആക്ഷേപങ്ങൾ അന്വേഷണസമിതികള് തള്ളിയതാണ്. കേസ് അലഹബാദ് ഹൈക്കോടതി പരിഗണനയിലിരിക്കെയാണ് പിരിച്ചുവിട്ടതെന്നും ഡൽഹി പ്രസ്ക്ലബ് ഓഫ് ഇന്ത്യയിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ബിആർഡി ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം കാരണമുണ്ടായ വൻദുരന്തകുറിച്ച് വെളിപ്പെടുത്തിയതോടെയാണ് കഫീല്ഖാന് യുപി സര്ക്കാരിന്റെ കണ്ണിലെ കരടായത്. ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കഫീൽഖാൻ ആവശ്യപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/3HJLlDa

Comments

Archive

Contact Form

Send