ജുമ തടയാന്‍ സ്ഥലം കൈയേറി സംഘപരിവാറുകാർ
ന്യൂഡൽഹി
ഹരിയാനയിലെ ഗുഡ്ഗാവിൽ ഇസ്ലാം മതവിശ്വാസികളുടെ ജുമ നമസ്കാരം നടക്കാറുള്ള 12എ സെക്ടറിലെ പ്രദേശം കൈയേറി സംഘപരിവാറുകാർ.
ജുമ നമസ്കാരമുള്ള ദിവസമായ വെള്ളിയാഴ്ച രാവിലെ ഇവിടെ എത്തിയ സംഘപരിവാറുകാർ പ്രദേശം പിടിച്ചെടുത്ത ശേഷം വോളിബോൾ കോർട്ട് നിർമിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രാർഥന തടയാൻ സംഘം പ്രദേശത്ത് മണിക്കൂറുകളോളം കുത്തിയിരുന്നു. സെക്ടർ 12ൽ കഴിഞ്ഞ വെള്ളിയാഴ്ച സംയുക്ത ഹിന്ദു സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ പൂജ നടത്തി.
മൈതാനത്തില് എമ്പാടും ചാണകം വിതറി. കഴിഞ്ഞ മാസം നിസ്കാരം തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടവരടക്കം പൂജയിൽ പങ്കെടുത്തിരുന്നതായാണ് വിവരം.ഹിന്ദു സഹോദരന്മാരുമായി ധാരണയിലെത്തുന്നത് വരെ ഇവിടെ പ്രാർഥന നടത്തില്ലെന്ന് ഇസ്ലാം സംഘടനകൾ പ്രതികരിച്ചു. 2018ലെ സംഘപരിവാർ സംഘർഷങ്ങൾക്ക് ശേഷം ഗുഡ്ഗാവിൽ 37 പൊതുഇടത്താണ് ജുമ അനുവദിച്ചത്.
Credits National || Deshabhimani Online News https://ift.tt/3onHQJV
Comments