കോവിഡ് നഷ്ടപരിഹാരം വൈകിക്കരുത് ; ഗുജറാത്തിനോട് സുപ്രീംകോടതി
ന്യൂഡൽഹി
കോവിഡ് കാരണം മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിശോധിക്കാൻ സമിതി രൂപീകരിച്ച ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതി വിമർശം.
കോവിഡ് കാരണം മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരവും മരണസർട്ടിഫിക്കറ്റും വിതരണം ചെയ്യാൻ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളെ മറികടക്കുന്ന നീക്കമാണ് സർക്കാരിന്റേതെന്ന് കോടതി വിമർശിച്ചു.
ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് എത്രയും വേഗം അർഹിക്കുന്ന നഷ്ടപരിഹാരം നൽകാനുള്ള മാർഗനിർദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചത്. എന്നാൽ, കോടതി ഉത്തരവിൽ പറഞ്ഞിട്ടില്ലാത്ത സമിതികളും ഉപസമിതികളും ഉണ്ടാക്കി മാർഗനിർദേശങ്ങൾ നടപ്പാക്കുന്നത് വൈകിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3FviP6e
Comments