കോൺഗ്രസ് നേതൃത്വം ദുർബലം: കെ സുധാകരൻ
ആലപ്പുഴ
പൊതുമേഖല വിറ്റുതുലയ്ക്കുന്ന ബിജെപിയെ നേരിടുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് ദൗർബല്യമുണ്ടെന്ന് കെ പിസിസി പ്രസിഡന്റ് കെ സുധാകരൻ തുറന്നുസമ്മതിച്ചു. യൂത്ത്കോൺഗ്രസ് പദയാത്രയുടെ ഭാഗമായി ആലപ്പുഴയിൽചേർന്ന യോഗത്തിലാണ് അദ്ദേഹം കേന്ദ്രനേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. ദൗർബല്യം കാലപ്പഴക്കം കൊണ്ടാണെന്ന് പറഞ്ഞ് അദ്ദേഹം വൃദ്ധനേതൃത്വത്തിനെതിരെ ഒളിയമ്പുമെയ്തു.
അതിർത്തികാക്കുന്ന പട്ടാളക്കാർക്കുവേണ്ടി ആയുധമുണ്ടാക്കുന്ന ഓർഡനൻസ് ഫാക്ടറിപോലും വിറ്റുതുലയ്ക്കുമ്പോൾ കോൺഗ്രസിന് ഒന്നുംചെയ്യാനാകുന്നില്ലെന്നും പറഞ്ഞു. കാലപ്പഴക്കം എല്ലാ പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും ഏൽപ്പിക്കുന്ന ആഘാതമുണ്ടെന്നു സുധാകരൻ പറഞ്ഞപ്പോൾ അത് ചെന്നുതറച്ചത് സോണിയ ഗാന്ധി, ഉമ്മൻ ചാണ്ടി, എ കെ ആന്റണി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളിലാണ്.
Credits Kerala || Deshabhimani Online News https://ift.tt/30zEds4
Comments