കർഷകസമര വിജയം രാഷ്‌ട്രീയ ദിശാസൂചിക : കെ എൻ ബാലഗോപാൽ

തിരുവനന്തപുരം
കർഷകസമര വിജയം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണെന്ന് കർഷകസംഘം നേതാവുകൂടിയായ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അധികാരഗർവിനെയും കോർപറേറ്റുകളുടെ നിക്ഷിപ്ത താൽപ്പര്യത്തെയും ചെറുത്തുതോൽപ്പിക്കാൻ സഹനസമരത്തിന് സാധിച്ചു.

രാജ്യത്തെ പൊരുതുന്ന മനുഷ്യരുടെ വിജയമാണിത്. ആദ്യഘട്ടംമുതൽ സമരത്തിന്റെ ഭാഗമായിരുന്നു. കേരളത്തിൽനിന്ന് സമരഭടന്മാർ ബസ് മാർഗം ഡൽഹിയിലേക്ക് പോയതും കർഷകസംഘം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സത്യഗ്രഹത്തിന്റെ ഭാഗമായതുമെല്ലാം ആവേശ അനുഭവമായിരുന്നു. കേരളത്തിലെമ്പാടും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചിരുന്നു. അഭിമാനത്തോടെ ഈ വിജയത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബാലഗോപാൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nvIxl8

Comments

Archive

Contact Form

Send