ശബരിമല തീർഥാടനം: ഒരുക്കം പൂർത്തിയാകുന്നു


പത്തനംതിട്ട
ശബരിമല തീർഥാടനത്തിന് ഒരുക്കം പൂർത്തിയാകുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു. അപ്പം, അരവണ നിർമാണത്തിന് നടപടികളായി. പൊതുമരാമത്ത്, ജല വിഭവം, വൈദ്യുതി, വനം വകുപ്പുകളുടെ സംയുക്ത പ്രവർത്തനം അതിവേ​ഗത്തിലാണ്. 15ന് വൈകീട്ട് നട തുറക്കുംമുമ്പ് എല്ലാം സജ്ജമാകും.

ഉത്സവകാലത്ത് സന്നിധാനത്തും പമ്പയിലും വേണ്ട ജീവനക്കാരെ ചൊവ്വയോടെ നിയോ​ഗിക്കും. മുന്നൂറോളം ശുചീകരണ തൊഴിലാളികളുമുണ്ടാകും. അറ്റകുറ്റപ്പണികൾ മൂന്നു ദിവസത്തിനകം പൂർത്തിയാകും. മന്ത്രിമാർ പങ്കെടുത്ത അവലോകന യോ​ഗം ചേർന്നു. ഒരുക്കം വിലയിരുത്താൻ മുഖ്യമന്ത്രി പ്രത്യേകം യോ​ഗം വിളിച്ചു. കോവിഡ് മുൻകരുതലും എടുക്കുന്നുണ്ട്. തീർഥാടകർക്ക് സുരക്ഷ ഒരുക്കും.

കുടിവെള്ളത്തിന് കിയോസ്കുകൾ നിലവിലുണ്ട്. കൂടുതൽ വേണമെങ്കിൽ സ്ഥാപിക്കും. വെർച്ച്വൽ ക്യൂ വിഷയത്തിൽ ഹൈക്കോടതിയുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് നടപടി സ്വീകരിക്കുമെന്നും എൻ വാസു പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qaAcFc

Comments

Archive

Contact Form

Send