കോഴിക്കോട് വളർത്ത് നായകളുടെ കടിയേറ്റ് സ്ത്രീയ്ക്ക് പരിക്ക്
താമരശേരി > കോഴിക്കോട് താമരശേരി അമ്പായത്തോട്ടിൽ വളർത്ത് നായകളുടെ കടിയേറ്റ് സ്ത്രീയ്ക്ക് പരിക്ക്. അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന ഫൗസിയക്കാണ് കടിയേറ്റത്ത്.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ദേശീയപാത 766 അരിക്കിൽ മദ്രസവിട്ട് വരുന്ന മക്കളെ കാത്തിരുന്ന ഫൗസിയയാണ് നായകൾ അക്രമിച്ചത്. അമ്പായത്തോട് റോഷന്റെ വീട്ടിൽ വളർത്തുന്ന റോട്ട്വീലർ ഇനത്തിൽപ്പെട്ട മൂന്ന് നായകളാണ് സ്ത്രീയെ അക്രമിച്ചത്. നാട്ടുകാർ കല്ലെറിഞ്ഞും അടിച്ചും നായകളെ മാറ്റിയാണ് ഫൗസിയയെ രക്ഷിച്ചത്.
മാസങ്ങൾക്ക് മുമ്പ് ഇയാളുടെ വീട്ടിൽ പ്രഭാകരൻ എന്നയാളെ നായ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഫൗസിയയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3kAW5K1
Comments