ഗാല്‍വാനില്‍ ജീവത്യാഗം ചെയ്ത കേണലിന് മഹാവീര ചക്ര
ന്യൂഡൽഹി
ഇന്ത്യ–- ചൈന അതിര്ത്തിയായ ഗൽവാനിൽ വീരമൃത്യു വരിച്ച കേണൽ ബി സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് മഹാവീര ചക്ര സമര്പ്പിച്ചു.
ഭാര്യ ബി സന്തോഷിയും അമ്മ മഞ്ജുളയും ചേര്ന്ന് ഏറ്റുവാങ്ങി. സൈനികർക്ക് നൽകുന്ന രാജ്യത്തെ രണ്ടാമത്തെ യുദ്ധകാല ബഹുമതിയാണ് മഹാവീര ചക്ര. 16–-ാം ബിഹാർ റെജിമെന്റിന്റെ കമാൻഡിങ് ഓഫീസറായിരുന്നു ആന്ധ്രപ്രദേശ് സ്വദേശിയായ സന്തോഷ് ബാബു. ഗൽവാൻ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇവരില് നാലു സൈനികർക്ക് മരണാനന്തര ബഹുമതിയായി വീരചക്ര നൽകി.
Credits National || Deshabhimani Online News https://ift.tt/3lozHUX
Comments