ക്രിപ്‌റ്റോ കറൻസി അനുവദിക്കാൻ കേന്ദ്രം ; ബിൽ കേന്ദ്രമന്ത്രിസഭ പരി​ഗണിക്കും


ന്യൂഡൽഹി
പണത്തിനു പകരമായി ഓൺലൈൻ ഇടപാടുകൾക്കും മറ്റും ഉപയോഗിക്കാവുന്ന ക്രിപ്റ്റോ കറൻസിയുടെ രാജ്യത്തെ ഉപയോ​ഗത്തിന് പുതിയ ബില്ലുമായി കേന്ദ്രം. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ബില് ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. രാജ്യസുരക്ഷയ്ക്ക് അപകടമായേക്കാവുന്ന, ഉറവിടം വ്യക്തമല്ലാത്ത ക്രിപ്റ്റോ കറൻസി വിലക്കണമെന്ന ആവശ്യമുയരുമ്പോഴാണ് ഊഹക്കച്ചവട ലോബിയുടെ സമ്മർദത്തിനു വഴങ്ങിയുള്ള നീക്കം. വ്യവസായ സംഘടനകളും ക്രിപ്റ്റോ എക്സ്ചേഞ്ച്, ബ്ലോക്ക് ചെയിൻ ക്രിപ്റ്റോ അസറ്റ്സ് കൗൺസിലും (ബിഎസിസി) ക്രിപ്റ്റോ കറൻസി നിയമവിധേയമാക്കാന് സമ്മര്ദ്ദം ചെലുത്തുന്നു.

ക്രിപ്റ്റോ ഇടപാടുകളുടെ മാനദണ്ഡം, തരംതിരിക്കൽ, നികുതി എന്നിവ ബില്ലിലുണ്ടാകും. ക്രിപ്റ്റോ വഴിയുള്ള വരുമാനത്തിന് പ്രത്യക്ഷ–- പരോക്ഷ നികുതിയുണ്ടാകും. മറ്റ് ഓഹരി ഇടപാടുകൾക്കു സമാനമായി ജിഎസ്ടി അടക്കം വ്യവസ്ഥകളുണ്ടാകും.

ഓൺലൈൻ കറൻസി സേവനങ്ങളിൽനിന്ന് ബാങ്കുകളെ വിലക്കിയ 2018 ഏപ്രിലിലെ ആർബിഐ ഉത്തരവ് മാര്ച്ചില് സുപ്രീംകോടതി റദ്ദാക്കി. ആർബിഐ ഔദ്യോഗിക ഡിജിറ്റൽ കറൻസി പുറത്തിറക്കാനും മറ്റുള്ളവയെ നിരോധിക്കാനും ബിൽ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ പട്ടികപ്പെടുത്തി.എന്നാൽ, അവതരിപ്പിച്ചില്ല.



Credits National || Deshabhimani ​Online ​News https://ift.tt/30Mz6oX

Comments

Archive

Contact Form

Send