ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു
വർക്കല
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡിലേക്ക് 2021- –- 26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും ഞായറാഴ്ച ശിവഗിരിയിൽ നടന്നു. പ്രത്യേക ബോർഡ് യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റായി സ്വാമി സച്ചിദാനന്ദയെയും ജനറൽ സെക്രട്ടറിയായി സ്വാമി ഋതംഭരാനന്ദയെയും ട്രഷററായി സ്വാമി ശാരദാനന്ദയെയും തെരഞ്ഞെടുത്തു. ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 11 അംഗങ്ങളും മഹാസമാധിയിലെത്തി സത്യപ്രതിജ്ഞ ചെയ്തു.
മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വാമിമാരായ ശുഭാംഗാനന്ദ, സൂക്ഷ്മാനന്ദ, ഗുരുപ്രസാദ്, പരാനന്ദ, വിശാലാനന്ദ, സദ്രൂപാനന്ദ, വിശുദ്ധാനന്ദ, ബോധി തീർഥ എന്നിവരാണ് ട്രസ്റ്റ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ.
Credits Kerala || Deshabhimani Online News https://ift.tt/3nZVUJi
Comments