ബിജെപി കോഴപ്പണം വീതിച്ചുനൽകിയെന്ന്‌ ജാനു


കൽപ്പറ്റ
ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നൽകിയ കോഴ എല്ലാവർക്കുമായി വീതിച്ചു നൽകുകയായിരുന്നുവെന്ന് സി കെ ജാനുവിന്റെ വെളിപ്പെടുത്തൽ.

കോഴപ്പണം ചെലവിട്ടത് സംബന്ധിച്ച് ജാനു ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഈ വിവരം. ‘താൻ അന്ന് കൊണ്ടന്ന കാശ് മൊത്തം എല്ലാ സ്ഥലത്തും കൊടുക്കാനുള്ളവർക്കെല്ലാം കൊടുത്തുവെന്നും രണ്ട് ദിവസം ഡെയ്ലി കലക്ഷന്റെ ആളുകൾചെയ്ത പണിയാണ് താൻ ചെയ്തതെന്നും’ ജാനു പ്രസീതയോട് പറയുന്നു.

‘വ്യക്തിപരമായ വണ്ടി ഇടപാട്, അങ്ങനെ ഇങ്ങനെയുള്ളതൊക്കെ തൊട്ടിട്ട് പോലുമില്ലെന്നും പണയ സ്വർണം വീണ്ടെടുക്കാനാണ് കുറച്ച് പണം ചെലവിട്ട’തെന്നും ശബ്ദരേഖയിലുണ്ട്. തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽവച്ച് കെ സുരേന്ദ്രൻ സി കെ ജാനുവിന് 10 ലക്ഷം രൂപ നൽകിയെന്നാണ് പ്രസീതയുടെ മൊഴി. ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, സംഘടനാ സെക്രട്ടറി എം ഗണേഷ് എന്നിവരും കേസിൽ പ്രതികളായേക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3CWLvEr

Comments

Archive

Contact Form

Send