എംപിമാരുടെ വികസനഫണ്ട്‌ പുനഃസ്ഥാപിച്ചു ; ഇക്കൊല്ലം രണ്ടു കോടി രൂപവീതം


ന്യൂഡൽഹി
കോവിഡ് സാഹചര്യത്തിൽ നിർത്തിവച്ച എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നടപ്പു സാമ്പത്തികവർഷത്തിന്റെ ശേഷിക്കുന്ന സമയംമുതൽ 15–-ാം ധനകമീഷൻ പ്രാബല്യത്തിലുള്ള 2025–-26 വരെ തുടരാനാണ് തീരുമാനം. ഇക്കൊല്ലം ഒറ്റ ഗഡുവായി രണ്ടു കോടി രൂപ അനുവദിക്കും. അടുത്ത വർഷംമുതൽ 2.5 കോടിവീതം രണ്ടു ഗഡു നൽകും.

കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ഏപ്രിൽ ആറിലെ മന്ത്രിസഭാ യോഗമാണ് 2020–-21, 2021–-22 വർഷങ്ങളിൽ എംപി ഫണ്ട് തടയാന് തീരുമാനിച്ചത്. ഫണ്ട് വിനിയോഗത്തെക്കുറിച്ച് 216 ജില്ലയിൽ സ്വതന്ത്ര ഏജൻസിയെ നിയോഗിച്ച് ധനമന്ത്രാലയം പഠനം നടത്തി. ഫണ്ട് തുടരണമെന്നതാണ് പഠനറിപ്പോർട്ടിലെ ശുപാർശ. ഇക്കൊല്ലം ഫണ്ടിലേക്ക് ധനമന്ത്രാലയം 1583.50 കോടി രൂപ അനുവദിക്കും. അടുത്തവർഷം 3965 കോടി നീക്കിവയ്ക്കും.



Credits National || Deshabhimani ​Online ​News https://ift.tt/3CaCmqQ

Comments

Archive

Contact Form

Send