യുപിയിൽ മാറ്റത്തിന്റെ കാറ്റെന്ന് അഖിലേഷ്
ന്യൂഡൽഹി
ഉത്തർപ്രദേശിൽ പുതിയ പ്രഭാതം വിടരുമെന്നും 2022ൽ മാറ്റമുണ്ടാകുമെന്നും സമാജ്വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ലഖ്നൗവിൽ വ്യാഴം പുലർച്ചെ നാലരയ്ക്ക് സമാപിച്ച വിജയ് രഥയാത്രയിലാണ് യുപിയിൽ അധികാരമാറ്റമുണ്ടാകുമെന്ന അഖിലേഷിന്റെ പ്രഖ്യാപനം. യാത്രാസമാപനം പുലർച്ചെയായിട്ടും ലക്ഷക്കണക്കിനാളുകൾ അണിനിരന്നത് ബിജെപിയുടെ മുഖ്യ എതിരാളിയായി മാറുന്ന സമാജ്വാദി പാർടിക്ക് ആവേശമായി.
പ്രധാനമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത പൂർവാഞ്ചൽ എക്സ്പ്രസ് പാതയിലൂടെയായിരുന്നു അഖിലേഷിന്റെ നാലാംപാദ രഥയാത്ര. ബിഹാറിനോട് ചേർന്നുള്ള പൂർവാഞ്ചൽ മേഖലയിൽ യാത്രയിലുടനീളം വലിയ സ്വീകരണം അഖിലേഷിന് ലഭിച്ചു.ബിജെപി പണം കൊടുത്ത് ആളുകളെ കൊണ്ടുവരുമ്പോൾ എസ്പിയുടെ റാലികൾക്ക് ആളുകൾ സ്വയമേവ എത്തുകയാണെന്ന് അഖിലേഷ് പറഞ്ഞു. മോദി കഴിഞ്ഞ ദിവസം വിമാനം ഇറങ്ങിയ സുൽത്താൻപുരിലും പതിനായിരങ്ങൾ അണിനിരന്നു. ജനാവലിയുടെ ചിത്രം ട്വീറ്റ് ചെയ്ത അഖിലേഷ് തനിക്ക് വാഗ്ദാനങ്ങൾ പാലിക്കാനുണ്ടെന്നും ഇനിയും ഏറെ യാത്ര ചെയ്യാനുണ്ടെന്നും കുറിച്ചു.
Credits National || Deshabhimani Online News https://ift.tt/3DzmSxO
Comments