ഹൈദർപോറ വെടിവയ്പ് : കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ബലം പ്രയോ​ഗിച്ച് നീക്കി


ശ്രീനഗർ
ജമ്മുകശ്മീരിലെ ഹൈദർപോറയിൽ സൈന്യത്തിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബ​​ങ്ങൾ പ്രതിഷേധിക്കുന്നതിനിടെ ബുധനാഴ്ച അർധരാത്രി പൊലീസ് ബലം പ്രയോ​ഗിച്ച് നീക്കി. കൊല്ലപ്പെട്ടവരുടെ മൃതദേഹം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട്വ്യാഴാഴ്ച പ്രസ് എൻക്ലേവിൽ കുത്തിയിരുന്ന് രാവിലെമുതൽ പ്രതിഷേധിച്ചവരെയാണ് പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോയത്. ഒഴിപ്പിക്കാനെത്തും മുമ്പ് പ്രദേശത്ത് വൈ​ദ്യുതി വിച്ഛേദിച്ചു.

ഹൈദർപോറയിൽ തിങ്കളാഴ്ച രണ്ട് ഭീകരരേയും അവരെ സഹായിച്ച പ്രദേശവാസികളായ അൽത്താഫ് ഭട്ട്, മുദാസിൽ ഗുൽ എന്നിവരെ വധിച്ചെന്നാണ് പൊലീസ് അവകാശവാദം.ഭട്ടും ​ഗുല്ലും നിരപരാധികളാണെന്ന് നാട്ടുകാർ പറയുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇരുവരെയും ഭീകരർക്കൊപ്പം കുപ്വാര ജില്ലയിലെ ഹന്ദ്വാര മേഖലയിലാണ് സംസ്കരിച്ചത്.

മജിസ്ട്രേട്ട് തല അന്വേഷണം
ഹൈദർപോറ സംഭവത്തിൽ ജമ്മു കശ്മീർ ഭരണകൂടം മജിസ്ട്രേട്ട് തല അന്വേഷണത്തിന് ഉത്തരവിട്ടു. ശ്രീന​ഗർ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഖുർഷിദ് അഹമ്മദ് ഷായ്ക്കാണ് അന്വേഷണ ചുമതല. പരാതികളുള്ളവർ 10 ദിവസത്തിനുള്ളിൽ സമീപിക്കണമെന്ന് ഖുർഷിദ് അഹമ്മദ് ഷാ പറഞ്ഞു. അതേസമയം, ഭീകര ഓപ്പറേഷനിടെ നാട്ടുകാരെ മനുഷ്യകവചമാക്കി സൈന്യം ഉപയോ​ഗിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മെഹ്ബൂബ വീട്ടുതടങ്കലില്
ഹൈദർപോറയിൽ കൊല്ലപ്പെട്ട നിരപരാധികൾക്ക് നീതി ലഭിക്കാൻവേണ്ടി പ്രതിഷേധിച്ച തന്നെ വീട്ടുതടങ്കലിലാക്കിയതായി പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി പറഞ്ഞു. രണ്ട് പിഡിപി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.



Credits National || Deshabhimani ​Online ​News https://ift.tt/3coLFsy

Comments

Archive

Contact Form

Send